ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനം: ശനിയാഴ്ച്ച വിധി പറയും

കൊച്ചി: ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം കുടുംബ കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. ഇരുവരും ഇന്ന് രാവിലെ 9.15 ഓടെ കോടതിയില്‍ ഹാജരായി.

കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയത്. കേസിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോടതി അംഗീകരിച്ചിരുന്നു.

Top