മുംബൈ: ദിലീപ് സാംങ്വി തന്നെ രാജ്യത്തെ അതി സമ്പന്നന്. ഫോബ്സ് മാഗസിന് കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടികപ്രകാരം മുകേഷ് അംബാനിയായിരുന്നു രാജ്യത്ത് ഏറ്റവും സമ്പന്നനായ വ്യക്തി. എന്നാല്‍ സണ്‍ ഫാര്‍മ, ഫാര്‍മ റിസര്‍ച്ച് കമ്പനി എന്നിവയുടെ ഓഹരി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ദിലീപ് സാംങ്വി രാജ്യത്തെ അതി സമ്പന്നനായ വ്യക്തിയായി.
കഴിഞ്ഞദിവസത്തെ വിപണിമൂല്യമനുസരിച്ച് 1.39 ലക്ഷം കോടിയാണ് സാംങ്വിയുടെ സ്വത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവനായ മുകേഷ് അംബാനിയുടെ ആസ്തി 1.38 ലക്ഷം കോടി രൂപയാണ്. സണ്‍ ഫാര്‍മ, അഡ്വാന്‍സ്ഡ് റിസര്‍ച്ച്, റാന്‍ബാക്സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമാണ് ദിലീപ് സാംങ്വിക്കുള്ളത്,
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നിവയുടെ പ്രധാന ഓഹരി ഉടമയായ മുകേഷ് അംബാനിയുടെ ആസ്തി 1.38 ലക്ഷം കോടി രൂപയാണ്.