തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യമന്ത്രി. സ്റ്റേഡിയങ്ങളുടെ എല്ലാം പണികള്‍ പൂര്‍ത്തിയായി. ഇനി മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം അറിയിച്ചു.
മദ്യനയത്തില്‍ സുധീരന് വിയോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്റണി സര്‍ക്കാരിന് ശേഷം മദ്യനയത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുത്തത് ഈ സര്‍ക്കാര്‍ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.