തിരുവനന്തപുരം: ദേശീയ ഗെയിംസ് സമാപന ചടങ്ങിന്റെ ചെലവ് കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011ല്‍ നിശ്ചയിച്ച പ്രകാരം തന്നെ സമാപന ചടങ്ങുകള്‍ നടക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്റ്റേഡിയങ്ങള്‍ ആര്‍ക്ക് കൈമാറുമെന്ന കാര്യം 14ന് പ്രഖ്യാപിക്കുമെന്നും സ്റ്റേഡിയങ്ങള്‍ക്ക് നാഥനില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ലോക്കല്‍ഫണ്ട് ഓഡിറ്റ് നടത്തും.
സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി സംസ്ഥാനത്ത് വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.