ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം കന്നഡ താരം സഞ്ചാരി വിജയിയും മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റെണൗട്ടും(ക്വീന്‍) നേടി. ചൈതന്യ തംഹാനെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ കോര്‍ട്ടാണ് മികച്ച ചിത്രം.
മലയാളത്തിന് ഇത്തവണ അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സിദ്ധാര്‍ത്ഥ് ശിവയുടെ ‘ഐന്‍’ നേടി. ഐനിലെ അഭിനയത്തിന് നടന് മുസ്തഫ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഗോപീ സുന്ദറിന്. ചിത്രം 1983. മികച്ച പരിസ്ഥിതി ചിത്രം ഒറ്റാല് (സംവിധായകന് ജയരാജ്). മികച്ച തിരക്കഥ : ജോഷി മംഗലത്ത് ( ചിത്രം ഒറ്റാല്).