പൊണ്ണത്തടി കാരണം വലിയ പ്രശ്നങ്ങള്‍ നേരിടുകയാണ് തെന്നിന്ത്യന്‍ താരം നമിത. കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകര്‍ താരത്തെ മറന്നിട്ടില്ല. തടി തന്നെയാണ് സിനിമയിലും നമിതയ്ക്ക് പാരയായത്. തടി കൂടിയതോടെ അവസരങ്ങള്‍ കുറഞ്ഞു. തടി കൂടിയതിനാല്‍ കല്യാണം നടക്കുന്നില്ലെന്നും താരം പറയുന്നു.
പയ്യന്മാര്ക്കൊന്നും നമിതയുടെ തടി ഇഷ്ടമാകുന്നില്ല. 34 വയസായിട്ടും മംഗല്യഭാഗ്യം തന്നെത്തേടി എത്താത്തതില്‍ താരം വളരെ നിരാശയിലാണ്. എട്ടുവര്‍ഷം മുന്‍പ് തമിഴിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ശരീരപ്രദര്‍ശനം കൊണ്ട് നമിത പെട്ടന്നു തന്നെ ശ്രദ്ധ നേടി. രണ്ടു മലയാള സിനിമയിലും അഭിനയിച്ചു. ഇടയ്ക്ക് രണ്ടു തമിഴ് സിനിമയിലും അഭിനയിച്ചു. എന്നാല്‍ പെട്ടെന്നു തന്നെ നമിതയുടെ മേനിപ്രദര്‍ശനം പ്രേക്ഷകര്‍ക്കു മടുത്തു. അതോടെ അവസരം കുറഞ്ഞു. യോഗയും വ്യായാമവുമൊക്കെ ചെയ്ത് തടി കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
വിവാഹം കഴിച്ച് വീട്ടമ്മയായി കഴിയാമെന്നു കരുതിയെങ്കിലും അതും നടക്കാത്ത അവസ്ഥയാണിപ്പോള്‍. വിവാഹജീവിതം വേണ്ടെന്നുവയ്ക്കാനാണ് നമിതയുടെ തീരുമാനമെന്നും കോളിവുഡിലെ ഗോസിപ് മേക്കേഴ്സ് പറയുന്നു.