നയം വ്യക്തമാക്കി നമിത

സിനിമയില്‍ അഭിനയം കുറഞ്ഞതോടെ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകളെ തള്ളി നമിത രംഗത്തെത്തി. വിവാഹം ഇപ്പോള്‍ തന്റെ പരിഗണനയില്‍ ഇല്ലെന്നാണ് നമിത പറയുന്നത്.
രണ്ടു മൂന്നു വര്‍ഷമായി സിനിമയില്‍ നമിതയ്ക്ക് വലിയ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെ നമിത വിവാഹത്തിന് തയാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നു പറയുന്നു തെന്നിന്ത്യയുടെ ഹോട്ട് ഗേള്‍.

താരത്തിന്റെ രക്ഷിതാക്കളെ ഉദ്ധരിച്ചാണ് ചില തെന്നിന്ത്യന്‍ സിനിമാ മാഗസിനുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്ന് നമിത പറഞ്ഞു. സിനിമയില്‍ അവസരം കുറയുമ്പോള്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കു നമിത നയം വ്യക്തമാക്കി. ഗുജറാത്ത് സ്വദേശിയായ നമിത മിസ് ഇന്ത്യ മത്സരത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മോഡലിങ്ങില്‍ നിന്നും സിനിമയിലുമെത്തി. ബ്ലാക്ക് സ്റ്റാലിന്‍ എന്ന മലയാള ചിത്രത്തിലും നമിത അഭിനയിച്ചിട്ടുണ്ട്.

Top