വയനാട്: കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജിയായ കടുവയെ വെടിവച്ച് കൊന്നു. തമിഴ്നാട് വനവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ വെടിവച്ചത്. നാല് റൗണ്ട് വെടിയാണ് കടുവയ്ക്ക് നേരെ വച്ചത്.
തമിഴ്നാടിന് സമീപം സൂസംപടി വനമേഖലയില്‍ വച്ചാണ് കടുവയെ വെടിവച്ച് കൊന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടുപോരെയാണ് കടുവ കൊന്നത്.
കടുവയെ മുതുമല വകുപ്പ് ഓഫിസില്‍ കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ മറവുചെയ്യും.