വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി അമേരിക്കന്‍ നയതന്ത്രജ്ഞര്‍. മോഡി പ്രധാനമന്ത്രിയായതോടെ ഇന്ത്യയില്‍ പുതിയ യുഗം പിറന്നിരിക്കുകയാണെന്നാണ് രണ്ട് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞിരിക്കുന്നത്. വികസനകാര്യങ്ങളില്‍ മോഡിയുടെ സമീപനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പുതിയ യുഗം രൂപപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു. മോഡി ഗവണ്‍മെന്റ് വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞ സാറ സ്വെല്‍ പറഞ്ഞു.
പല വിഷയങ്ങളിലും വിശാലമായ ചര്‍ച്ചയ്ക്ക് നരേന്ദ്ര മോഡി അവസരമൊരുക്കിയിട്ടുണ്ട്. ഇത് മുന്‍ കാലങ്ങളില്‍ ഇല്ലാതിരുന്നതാണ്. വനിതകള്‍ക്ക് മോഡി നല്‍കുന്ന പ്രാധാന്യവും ഏറെ പ്രശംസനീയാര്‍ഹമാണെന്നും സാറ പറയുന്നു.
ജനാധിപത്യം, മനുഷ്യാവകാശം, മത സഹിഷ്ണുത, നാനാത്വത്തം എന്നിവയിലുള്ള ഇന്ത്യയുടെ നിലപാടുകളില്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് ഏറെ ബഹുമാനമുണ്ടെന്നും അവര്‍ പറഞ്ഞു.