മോഡിക്ക് നന്ദി അറിയിച്ച് വിജയ്‌യുടെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് നടന്‍ വിജയ്‌യുടെ കത്ത്. ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിച്ച മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചാണ് വിജയ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രജപക്‌സെയുമായി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. തമിഴ്‌നാട്ടുകാരായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ മോചിപ്പിച്ചത്. വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. തമിഴ്‌നാടിന് ഇത് സന്തോഷത്തിന്റെ നിമിഷമാണെന്നും മത്സ്യത്തൊഴിലാളികളുടെ മോചനം നാടാകെ ആഘോഷിക്കുകയാണെന്നും വിജയ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

Top