നളിനി നെറ്റോ ഇനി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ നിയമിക്കും. നിലവില്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പദവിയാണ് നളിനി നെറ്റോയ്ക്കിപ്പോഴുള്ളത്. ഇവരെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പദവിയില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അഭ്യര്‍ഥിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധികച്ചുമതല നല്‍കി. മുന്‍ റവന്യൂ സെക്രട്ടറി ജി. കമല വര്‍ദ്ധന റാവുവിനെ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ അധികച്ചുമതലയോടെ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായും നിയമിക്കുമെന്ന് സര്‍ക്കാര്‍
അറിയിച്ചു.

Top