നവരാത്രി, ദീപാവലി ആഘോഷത്തിന് ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്‍ ഒരുങ്ങി. ‘ഗോ’യിലും ‘ഗോ പ്ലസി’ലും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതിനൊപ്പം ആകര്‍ഷക വിലക്കിഴിവും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉത്സവകാലം പ്രമാണിച്ച് ‘ഗോ’, ‘ഗോ പ്ലസ്’ വകഭേദങ്ങളുടെ പുതുക്കിയ ഷോറും വില(ലക്ഷം രൂപയില്‍) ഇപ്രകാരമാണ്:
‘ഗോ’: ഡി – 3.23, എ – 3.49, എ ഇ പി എസ് – 3.64, എന്‍ എക്സ് ടി – 3.89, ടി – 3.84, ടി (ഒ) – 4.04.
‘ഗോ പ്ലസ്’: ഡി – 3.79, എ – 3.99, എ ഇ പി എസ് – 4.25, ടി – 4.56, ടി (ഒ) – 4.76.
ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സിനൊപ്പം പ്രതിവര്‍ഷം 8.99% പലിശ നിരക്കില്‍ വാഹന വായ്പയും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം 31നകം ‘ഗോ പ്ലസ്’ ബുക്ക് ചെയ്യുന്നവര്‍ക്ക് മൊത്തം കാല് ലക്ഷത്തോളം രൂപയുടെ ഇളവുകളാണു കമ്പനി ലഭ്യമാക്കുക; ‘ഗോ’യിലെ ഇളവുകളാവട്ടെ 22,000 രൂപയുടേതാണ്. കൂടാതെ ‘ഗോ’യുടെ ‘എ’ വകഭേദത്തില്‍ പവര്‍ സ്റ്റീയറിങ്ങും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.