നാറ്റോയില്‍ ചേരുന്ന വിഷയത്തില്‍ ഹിതപരിശോധന നടത്തുമെന്ന് യുക്രെയ്ന്‍

കീവ്: യുക്രെയ്ന്‍ നാറ്റോയില്‍ അംഗമാകണോയെന്ന് തീരുമാനിക്കുന്നതിനായി ഹിതപരിശോധന നടത്തുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷിങ്കോ. രാജ്യത്തെ ജനങ്ങള്‍ മാത്രമായിരിക്കും യുക്രെയ്ന്‍ നാറ്റോയുടെ ഭാഗമാകണോ എന്ന തീരുമാനം എടുക്കുകയെന്ന് പൊറോഷിങ്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1991-ല്‍ കീവ് റഷ്യയില്‍ നിന്നും സ്വാതന്ത്രം നേടിയ ശേഷം നാറ്റോയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ 2010-ല്‍ രാജ്യത്തിനുള്ളിലുള്ള പ്രവിശ്യകള്‍ ഒന്നും തന്നെ മറ്റ് സൈനീക ശക്തികളുടെ ഭാഗമാകരുതെന്ന് യുക്രെയ്ന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. മറ്റ് സൈനീക ശക്തികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും നിയമത്തില്‍ പറയുന്നു. നാറ്റോയില്‍ അംഗമാകുന്നതിനുള്ള ശ്രമങ്ങള്‍ യുക്രെയ്ന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Top