നാലു തലമുറയിലെ നടിമാര്‍ക്കൊപ്പം ചിമ്പുവിന്റെ ഡാന്‍സ്

ചിമ്പുവിന്റെ പുതിയ ചിത്രമായ വാലുവില്‍ നാലു തലമുറയിലുള്ള നടിമാരുടെ ഡാന്‍സ്. ജാനകി, മീന, സിമ്രാന്‍ എന്നിവരാണ് ചിമ്പുവിനോടൊപ്പം ഡാന്‍സ് ചെയ്യുന്നത്. ഇതിനു പുറമെ ചിത്രത്തിലെ നായികയായ ഹന്‍സികയും ഇവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്. താറുമാറ് എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് നായികമാരും ചിമ്പുവും ചുവടുവയ്ക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top