നികുതിവെട്ടിച്ച സഹോദരിയുടെ രാജ്ഞിപട്ടം സ്‌പെയിന്‍ രാജാവ് എടുത്തുകളഞ്ഞു

മാഡ്രിഡ്: അഴിമതികളില്‍ മുങ്ങിയ കേരള ഭരണത്തിന് സ്‌പെയിനില്‍ നിന്നൊരു പാഠം. ബാര്‍ കോഴ അടക്കമുള്ള അഴിമതി കേസുകളില്‍ മന്ത്രിമാരെ സര്‍ക്കാര്‍ രക്ഷിച്ചെടുക്കുമ്പോഴാണ് നികുതി തട്ടിപ്പ് നടത്തി രാജകുടുംബത്തെ അപമാനപ്പെടുത്തിയ സഹോദരിയുടെ രാജ്ഞി പദവ് രാജാവ് എടുത്തുകളഞ്ഞത്.

ബഹുമാനപുരസ്സരം നല്‍കിയിരുന്ന പാമ മയോര്‍ക്ക പ്രദേശത്തിന്റെ രാജ്ഞിപദവി എടുത്തുകളഞ്ഞതായി രാജാവ് ഫിലിപ് ആറാമന്‍ ഉത്തരവിറക്കി. ക്രിസ്റ്റിനയുടെ ഭര്‍ത്താവ് ഇനാക്കി ഉര്‍ദന്‍ഗെയിന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന നൂസ് എ സന്നദ്ധ സംഘടനക്ക് അനുവദിച്ച ഫണ്ടില്‍നിന്ന് 66 ലക്ഷം ഡോളര്‍ (42.30 കോടി രൂപ) തട്ടിപ്പ് നടത്തിയതില്‍ നടപടി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.

ക്രിസ്റ്റിനയുടെ അറിവോടെയാണ് മുന്‍ ഒളിമ്പിക് ഹാന്‍ഡ്ബാള്‍ താരം കൂടിയായി ഉര്‍ദന്‍ഗെയിന്‍ നികുതി തട്ടിപ്പ് നടത്തിയതൊണ് അനുമാനം. ക്രിസ്റ്റിനയുടെ വിചാരണ ഡിസംബറില്‍ നടക്കും. രാജകുടുംബത്തില്‍നിന്ന് കോടതി കയറുന്ന ആദ്യ അംഗമാണ് ക്രിസ്റ്റിന.

എന്നാല്‍, രാജ്ഞിക്ക് തട്ടപ്പില്‍ പങ്കില്ലെന്നും അവര്‍ ഭര്‍ത്താവിനെ വിശ്വസിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രിസ്റ്റിനയുടെ അഭിഭാഷകരുടെ വാദം. 1997ല്‍ ക്രിസ്റ്റിനയും ഉര്‍ദന്‍ഗെയിനും തമ്മിലുള്ള വിവാഹത്തിനുശേഷം പിതാവ് കിങ് ജോന്‍ കാര്‍ലോസ് ഇരുവരെയും പാമയിലെ രാജാവും രാജ്ഞിയുമായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം ഇങ്ങ് കേരളത്തില്‍ ബാര്‍ കോഴ അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം നല്‍കിയാണ് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയത്. ബാര്‍ കോഴക്കുരുക്കില്‍ കുടുങ്ങിയ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെയും തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി രക്ഷപ്പെടുത്തിയിരുന്നു. കേരളത്തെ പിടിച്ചുലച്ച സോളാര്‍ അഴിമതിക്കേസിലും മുഖ്യമന്ത്രിയും മന്ത്രിമാരടങ്ങുന്ന രാഷ്ട്രീയ നേതാക്കളും സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയ്തു.

Top