നിക്ഷേപകരെ ലക്ഷ്യമിട്ട് മോഡിയുടെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു. രാജ്യത്തും വിദേശത്തുമുള്ള വ്യവസായികള്‍ക്ക് ഇന്ത്യയിലേക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലവസരങ്ങളും വളര്‍ച്ചയും കൈവരുന്ന ഒരു മാനുഫാക്ച്വറിംഗ് ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് പദ്ധതി. മോഡിയുടെ പുതിയ ക്യാമ്പയിനെ വ്യവസായികള്‍ നിറ മനസോടെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് പോകുന്നതിന് തൊട്ടു മുമ്പാണ് മോഡി വ്യവസായ ഭീമന്‍മാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുന്നത്. രാജ്യത്തെയും വിദേശത്തെയും വ്യവസായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യവസായ ലോകത്ത് പുതിയ ഒരു പാതയാണ് ഗവണ്‍മെന്റ് ലക്ഷ്യം വെയ്ക്കുന്നത്. ബിസിനസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ചുവന്ന പരവാതാനി വിരിച്ച് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Top