നിയമസഭാ തെരെഞ്ഞെടുപ്പ്: സോണിയ ഗാന്ധി നാളെ കാശ്മീരില്‍

ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ കാശ്മീരിലെത്തും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബന്ദിപ്പോര, റാംബാന്‍ എന്നീ ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലികളില്‍ സോണിയ പങ്കെടുക്കും. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകുമെന്ന് പിസിസി അധ്യക്ഷന്‍ സെയ്ഫുദീന്‍ സോസ് അറിയിച്ചു. 2008ലെ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 15 സീറ്റുകളില്‍ ആറെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

Top