തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും ധനാഭ്യര്‍ഥനകളും പാസാക്കി നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. ബാര്‍ കോഴ ആരോപണം, കെ.എം മാണിക്കെതിരായി കേസെടുത്തത്, കെ.ബി ഗണേഷ്കുമാര് പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആരോപണം, മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ എന്നിവ സഭയെ പ്രക്ഷുബ്ദമാക്കി. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതും ഈ സമ്മേളനത്തില്‍ തന്നെ. പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സമ്മേളന ദിനങ്ങള്‍ക്കാണ് ഇന്ന് അവസാനമാവുക.