നിരോധിച്ച പഴയ നോട്ടുകള്‍ കൈവശം വെച്ചു; മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യയില്‍ നിരോധിച്ച പഴയ നോട്ടുകള്‍ കൈവശം വെച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാന്‍പുരയില്‍ നിന്നുമാണ് ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പൊലീസ് കണ്ടെത്തിയത്.

പൊലീസ് ചെക്പോസ്റ്റില്‍ വെച്ച് പരിശോധന നടത്തുന്നതിനിടെയായിരുന്നു മൂന്ന് പേര്‍ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്നത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ഖദെ പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികളെ ചോദ്യം ചെയ്ത് വരികയാമെന്നും പൊലീസ് അറിയിച്ചു.

Top