ന്യൂഡല്‍ഹി: 2012 ഡിസംബറില്‍, ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ദു:ഖം അറിയിച്ച മന്ത്രി, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തുവരുന്നതായി അറിയിച്ചു. സ്ത്രീകളുടെ ക്ഷേമത്തിനായി ‘നിര്‍ഭയ ജ്യോതി ട്രസ്റ്റ്’ എന്ന സംഘടന ആരംഭിച്ച മാതാവിന്റെ പ്രവര്‍ത്തിയെ മോദി അനുമോദിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.