തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുധീരന്റെ വാര്‍ത്താക്കുറിപ്പ്. സര്‍ക്കാര്‍ പ്രഖ്യാപിത നയത്തില്‍നിന്ന് പിന്മാറിയെന്നും മദ്യ നയം അട്ടിമറിച്ചെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആരുടെയോ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് തയ്യാറാക്കിയ തിരക്കഥയാണ് പുതിയ നയമെന്നും മദ്യ ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും സുധീരന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള മാറ്റം പൊതുജനങ്ങളെ ഞെട്ടിച്ചു. സമ്പൂര്‍ണ മദ്യനിരോധനം എന്ന നിലപാടുമായി കെപിസിസി മുന്നോട്ട് പോകുമെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സുധീരന്‍ വ്യക്തമാക്കി.