നിലമ്പൂര്‍ രാധ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

മലപ്പുറം: നിലമ്പൂര്‍ രാധ വധക്കേസിലെ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. കേസിലെ പ്രതികളായ ബിജു നായര്‍, ഷംസുദീന്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മഞ്ചേരിയിലെ ഒന്നാം അഡിണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. തുടക്കംമുതലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചനയെന്നും പ്രതിഭാഗം പറഞ്ഞു. 245 സാക്ഷികളില്‍ 108 പേരെ ജസ്റ്റീസ് പി.എസ്. ശശികുമാര്‍ മുമ്പാകെ വിസ്തരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാനഭംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്.

2014 ഫെബ്രുവരി 5നാണ് തൂപ്പു ജോലിക്കാരിയായ രാധയെ നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണു പ്രോസിക്യൂഷന്‍ കേസ്.

Top