കോഴിക്കോട്: നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം ശ്രമിച്ചുവെന്ന പി.സി.ജോര്‍ജിന്റെ ആരോപണം അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്നും തെളിവുകള്‍ പുറത്ത് വിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നിസാമിനെതിരെ കാപ്പ ചുമത്താത്തത് ഉന്നത സ്വാധീനം കൊണ്ടാണെന്നും കോടിയേരി ആരോപിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.