തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ റിമാന്‍ഡിലായ പ്രതി മുഹമ്മദ് നിസാമിനെതിരേ കാപ്പ ചുമത്തുന്നതു സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുന്നു. പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ സംശയ നിവാരണത്തിനായി സിറ്റി പോലീസ് കമ്മീഷണറെ ശനിയാഴ്ച കളക്ടര്‍ ചേംബറിലേക്ക് വിളിച്ചുവരുത്തി. നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം കളക്ടര്‍ക്ക് സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ടത്തോടെ മാത്രമേ നിസാമിനെതിരേ കാപ്പ ചുമത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന.