നിസാമിന്റെ പണത്തിന് പിന്നാലെയാണ് പൊലീസും സര്‍ക്കാരുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ചന്ദ്രബോസ് കൊലപാതക കേസില്‍ നിസാമിന്റെ പണത്തിനു പിന്നാലെയാണ് പോലീസും സര്‍ക്കാരുമെന്ന് പിണറായി വിജയന്‍. നിസാമിന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ അയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുകയാണ്. സുപ്രധാന തെളിവുകള്‍ ഇല്ലാതാക്കിയാലും യാതൊന്നും സംഭവിക്കില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top