ന്യൂഡല്‍ഹി: നീതി അയോഗില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. തിരക്കു കൂട്ടി വിളിച്ച യോഗമായതിനാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടത്ര സമയം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 14ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതില്‍ തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക് ഇന്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ സംഭാവനയെ കുറിച്ച് വ്യക്തതയില്ലെന്നും ജന്‍ധന്‍ യോജന, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികള്‍ കേരളത്തിന് ആവശ്യമല്ല. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നേരത്തെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.