നീല്‍ ഹോഗ് വുഡ് രാജിവെച്ചു

ന്യൂഡല്‍ഹി: വനിതാ ഹോക്കി ടീം പരിശീലകന്‍ നീല്‍ ഹോഗ് വുഡ് രാജിവെച്ചു. രണ്ടര വര്‍ഷമായി ടീം പരിശീലകനായിരുന്ന നീല്‍ ഹോഗ്‌വുഡുമായുള്ള കരാര്‍ ഹോക്കി ഇന്ത്യ പുതുക്കിയില്ല. പരിശീലകനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കരാര്‍ പുതുക്കാത്തതെന്നാണ് സൂചന. തുടര്‍ന്ന് നീല്‍ ഹോഗ് വുഡ് പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

നേരത്തെ സായിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ടെറി വാല്‍ഷും രാജി വെച്ചിരുന്നു. ടെറി വാല്‍ഷിന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പുരുഷ പരിശീലകന്‍ ടെറി വാല്‍ഷ് കരാര്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്.

Top