ന്യൂഡല്‍ഹി: വിലനിയന്ത്രണ പട്ടികയില്‍പ്പെടാത്ത നൂറോളം മരുന്നുകളുടെ വില കുറച്ചേക്കും. മാനസിക പിരിമുറുക്കം, രക്തസമ്മര്‍ദ്ദം, എച്ച്.ഐ.വി., ന്യൂമോണിയ എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് ദേശീയ വിലനിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ.) തീരുമാനിച്ചത്. അടുത്തിടെ ഒരുതരം പാരസെറ്റാമോളിന്റെ വില കുറച്ചിരുന്നു. അടുത്ത ഘട്ടമായി എച്ച്.ഐ.വി. മരുന്നായ നെല്ഫിനേവിര്, റിട്ടോനവിര്‍ എന്നീ മരുന്നുകളുടെ വില കുറയ്ക്കാനാണ് തീരുമാനം.