നേട്ടത്തോടെ ഓഹരി വിപണികള്‍

മുംബൈ: റെയില്‍വേ ബജറ്റ് ദിനത്തില്‍ താളം തെറ്റിയ ഓഹരി സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് സൂചിക 202 പോയന്റ് ഉയര്‍ന്ന് 28948ലും നിഫ്റ്റി സൂചിക 45 പോയന്റ് ഉയര്‍ന്ന് 8729ലുമെത്തി വ്യാപാരം പുരോഗമിക്കുന്നു.

375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 120 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഐടിസി, ടിസിഎസ് എന്നിവ നഷ്ടത്തിലുമാണ്.

Top