ലക്നൗ: കാലാവസ്ഥാവ്യതിയാനത്തില്പെട്ടു നഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കു ബിഎസ്പി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദാനം ചെയ്യണമെന്നു പാര്‍ട്ടി മേധാവി മായാവതി. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ഇത്തരമൊരു ഘട്ടത്തിലാണു പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതെന്നും ബിജെപിയുടെ സാമ്പത്തിക നയങ്ങളെല്ലാം തെറ്റാണെന്നും അവര്‍ കുറ്റപ്പെടുത്തി.