കാഠ്മണ്ഡു: നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4300 ആയി. 7598 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന തുടര്‍ ചലനങ്ങളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ഇന്ത്യന്‍ സൈന്യവും നേപ്പാള്‍ സൈന്യവും സംയുക്തമായാണു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ 13 സൈനിക ഹെലികോപ്റ്ററുകളാണു രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഒമ്പത് മില്യണ്‍ ഡോളറിന്റെ ധനസഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിദേശ രാജ്യങ്ങളും നേപ്പാളിനു സഹായവുമായെത്തിയിട്ടുണ്ട്.
പരുക്കേറ്റവരില്‍ പലരും ആശുപത്രികളില്‍ സ്ഥലംകിട്ടാത്തതിനാല് കഠ്മണ്ഡുവിലെ തെരുവിലാണ് കഴിയുന്നത്. പത്തുലക്ഷം കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായി യുനിസെഫ് കണക്കുകള്‍ വ്യക്തമാക്കുന്നു.