ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവ് ജയിംസ് വാട്സണ് തനിക്ക് ലഭിച്ച മെഡല്‍ ലേലത്തില്‍ വിറ്റു. ഏകദേശം 29 കോടി രൂപയ്ക്കാണ് മെഡല്‍ വിറ്റത്. രാസഭൗതികഘടന കണ്ടുപിടിച്ച് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട വാട്സണ് മെഡല്‍ വിറ്റു കിട്ടിയ പണം ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കു സംഭാവന ചെയ്യാനാണ് തീരുമാനിച്ചത്.
ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ നൊബേല്‍ സമ്മാനം ലേലത്തില്‍ വില്‍ക്കുന്നത്. ക്രിസ്റ്റീസ് ലേല കമ്പനി മുഖേനയാണ് വാട്സണ് മെഡല്‍ വില്‍പ്പനയ്ക്കു വെച്ചത്. 1953 ല്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്രിക്കിനും മൗരീസ് വില്‍കിന്‍സിനും ഒപ്പമാണ് വാട്സണ് ഡിഎന്‍എ ഇരട്ടപ്പിരിയന്‍ ഘടന കണ്ടുപിടിക്കുന്നത്. ക്രീക്കിന്റെ മെഡല്‍ കഴിഞ്ഞ വര്‍ഷം 13.40 കോടി ഡോളറിന് ലേലത്തില്‍ വിറ്റിരുന്നു.