വിവോ എസ് 5 ഒടുവില്‍ ഔദ്യോഗികമായി പുറത്തിറക്കി. സ്മാര്‍ട്ഫോണ്‍ ചൈനയിലാണ് പുറത്തിറങ്ങിയത്. വിവോ എസ് 1 ന്റെ പിന്‍ഗാമിയായ എസ് 5 മുമ്പത്തെ വിവോ ഫോണുകള്‍ക്ക് സമാനമായിട്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സാംസങ് ഗാലക്സി എസ് 10 സീരീസില്‍ കണ്ടതിന് സമാനമായ പഞ്ച്ഹോള്‍ ഡിസ്പ്ലേയാണ് ഫോണിനുള്ളത്.
8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതുതായി അവതരിപ്പിച്ച വിവോ എസ് 5 വരുന്നത്. 8 ജിബി + 128 ജിബിയുള്ള വിവോ എസ് 5 ന്റെ അടിസ്ഥാന മോഡലിന് 27,650 വിലയുണ്ട്.
മുന്‍വശത്ത് ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള വിവോ എസ് 5, ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, എല്‍ഇഡി ഫ്ലാഷ് എന്നിവ ഉള്‍ക്കൊള്ളുന്നു. മൂന്ന് ക്യാമറ സെന്‍സറുകളും ഒരു എല്‍ഇഡി ഫ്ലാഷും ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ നാലാമത്തെ ക്യാമറ സെന്‍സര്‍ മൊഡ്യൂളിന് താഴെ സ്ഥാപിച്ചിരിക്കുന്നു. ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കി പുതിയ ഫണ്‍ടച്ച് ഒഎസിലാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. 22.5വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,010 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ പിന്തുണയ്ക്കുന്നത്. വിവോ എസ് 5 ന്റെ മുന്‍ഗാമിയായ വിവോ എസ് 1-ന്, നിലവില്‍ 16,990 രൂപയാണ്.