ആലപ്പുഴ: ചേര്‍ത്തലയില്‍ കിഴക്കേനാല്‍പ്പതില്‍ പടക്കശാലയ്ക്ക് തീപിടിച്ച് രണ്ട്പേര് മരിച്ചു. കുറുപ്പംകുളങ്ങരയിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് തീ പിടിച്ചത്. വീട്ടുടമസ്ഥന് എസ്.എല്‍ വര്‍ഗീസാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മണിയമ്മ എന്ന സ്ത്രീയും മരിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ഇവര്‍.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സ്ഥലത്ത് പോലീസും അഗ്നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.