പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ചയാളെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പാക്കിസ്ഥാനിലെ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ തൂക്കിക്കൊന്നു. ജൂനിയര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന നിയാസ് മുഹമ്മദിനെയാണ് പെഷവാറിലെ ജയിലില്‍ തൂക്കിലേറ്റിയത്.

2003 ല്‍ റാവല്‍പിണ്ടിയില്‍ വച്ച് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് നിയാസിനെ തൂക്കിക്കൊന്നത്. രണ്ട് തവണ മുഷാറഫിന് നേരെ വധശ്രമമുണ്ടായിരുന്നു. 2003 ഡിസംബര്‍ 14ന് റാവല്‍ പിണ്ടിയില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. ഇതേ വര്‍ഷം തന്നെ ഡിസംബര്‍ 25നായിരുന്നു രണ്ടാമത്തെ വധശ്രമം നടന്നത്.

ആറ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുഷാറഫിനെ വധിക്കാനൊരുങ്ങിയെന്ന് തെളിഞ്ഞിരുന്നു. അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു.

Top