കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് ആറ് ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി. കള്ളനോട്ടുകള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് മാള്‍ഡ സ്വദേശികളായ മൂന്ന് പേര് അറസ്റ്റിലാവുകയും ചെയ്തു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് മൂര്‍ഷിദാബാദ് എസ്പിയാണ്. 500, 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തവയില്‍ ഉള്ളത്. വ്യാജ ഇന്ത്യന്‍ കറന്‍സികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂര്‍ഷിദാബാദ് അറിയപ്പെടുന്നതും.