പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെവെടിവെയ്പ്പ്: 15 പാക് പൗരന്‍മാര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍: പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യയുടെ തിരിച്ചടി. പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ബി.എസ്.എഫിന്റെ വെടിവെയ്പ്പില്‍ 15 പാക് പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫിന്റെ തിരിച്ചടിയില്‍ സിയാല്‍കോട്ട് സെക്ടറിലെ 15 പാകിസ്താന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 37 സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യ പ്രത്യാക്രണം നടത്തിയത്. എന്നാല്‍ ഏറ്റവും പുതിയ ഏറ്റുമുട്ടലില്‍ ഇന്ത്യയില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1200 ഓളം തവണയാണ് പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ അര്‍ധരാത്രി ബി.എസ്.എഫ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. നിരന്തരമായുള്ള പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ അഞ്ച് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലെ 40 ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്‍ ആക്രമണം.

Top