വാഷിംഗ്ടണ്‍: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് അതിര്‍ത്തി രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് യുഎസ് മുന്നോട്ട് വരും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ളവരുമായി ഇന്ത്യയുടെ ഭാഗത്തു നിന്നും ചര്‍ച്ചകള്‍ നടക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ യുഎസ് ഒരുക്കി നല്‍കുമെന്നും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ നേതാവ് റീനര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കാഷ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലര്‍ പറഞ്ഞു. ഇന്ത്യയുടെ ചുമതല വഹിക്കുന്ന ഫില്‍ റീനര്‍ ആണ് കഷ്മീര്‍ വിഷയം ഇരു നേതാക്കളും ചര്‍ച്ച ചെയ്തില്ലെന്ന് അറിയിച്ചത്.