തിരുവനന്തപുരം: പിറവം റോഡ്, മുളന്തുരുത്തി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ റെയില്‍വേ ലൈനുകളില്‍ നടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്ന്, വെള്ളിയാഴ്ച എറണാകുളം കൊല്ലം റൂട്ടിലോടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം.
കോട്ടയത്തു കൂടി കടന്നുപോകുന്ന 16302ാം നമ്പറിലുള്ള തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, 16650ാം നമ്പര്‍ നാഗര്‍കോവില്‍-മാംഗളൂര്‍ പരശുറാം എക്‌സ്പ്രസ്, 12623ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍, 16526ാം നമ്പര്‍ ബാംഗളൂര്‍-കന്യാകുമാരി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴവഴിയാക്കി. ഇതിനുപുറമേ എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം പാസഞ്ചര്‍, കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു എന്നീ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
12081ാം നമ്പര്‍ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് മൂന്നു മണിക്കൂറും 17229ാം നമ്പര്‍ തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകിയായിരിക്കും സര്‍വീസ് നടത്തുക. 16382ാം നമ്പര്‍ കന്യാകുമാരി-മുംബൈ എക്‌സ്പ്രസ് ചെങ്ങന്നൂരില്‍ ഒരുമണിക്കൂര്‍ നിര്‍ത്തിയിടും. 12626ാം നമ്പര്‍ ന്യൂഡല്‍ഹി തിരുവനന്തപുരം സെന്‍ട്രല്‍ കേരള എക്‌സ്പ്രസ് എറണാകുളത്ത് രണ്ടണ്ടുമണിക്കൂര്‍ നിര്‍ത്തിയിടുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.