പാനസോണിക് ലോ-ബജറ്റ് ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ടി40 എന്ന പേരിലെത്തുന്ന പുതിയ സ്മാര്‍ട്ട്‌ഫോണിന് 5990 രൂപയാണ് വില.
നാലിഞ്ച് സ്‌ക്രീനോടു കൂടിയ ടി40 യില്‍ നല്‍കിയിരിക്കുന്നത് വൈഡ് വീഡിയോ ഗ്രാഫിക്‌സ് അറേ ഐപിഎസ് ഡിസ്പ്‌ളേയാണ്. 1ജീബി റാമും, 1.3 ജിഗാഹാട്ട്‌സ് പ്രൊസസറും ഫോണിന് മികവേറിയ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുവാന്‍ സഹായിക്കുന്നു. 8 ജീബി ഇന്‍ബില്‍റ്റ് മെമ്മറി 32 ജീബി വരെ (എസ്ഡി കാര്‍ഡുപയോഗിച്ച്) മെമ്മറി വര്‍ദ്ധിപ്പിക്കുവാനാകും.
ഫ്‌ളാഷോടു കൂടിയ 5 എംപി പിന്‍ക്യാമറയോടൊപ്പം, 2 എംപി മുന്‍ക്യാമറയും നല്‍കിയിരിക്കുന്നു. വൈഫൈ, ബ്‌ളൂടുത്ത്, മൈക്രോ യുഎസ്ബി, 3ജി, ജീപിആര്‍എസ്, എഡ്ജ് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലും ടി40 തെല്ലും പുറകിലല്ലെന്നു വ്യക്തം.
ആക്‌സലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ഈ മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. 1500 മില്ലി ആമ്പിയറിന്റെ റിമൂവബിള്‍ ബാറ്ററി ആണ്. ടി40, ബ്രൈറ്റ് റെഡ്, ഡാര്‍ക് ഗ്രേ, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 117 ഗ്രാമാണ് ടി40യുടെ ഭാരം.
മോട്ടോറോളയുടെ 6,999 രൂപ വിലയുള്ള മോട്ടോ ഇ, അസൂസ് സെന്‍ഫോണ്‍ 4 (5,999 രൂപ), ഷവോമി റെഡ്മി 1എസ് (5,999 രൂപ) എന്നീ മോഡലുകളുമായാവും പാനസോണിക് ടി40-ക്ക് പ്രധാനമായും മത്സരിക്കേണ്ടി വരുക.