പാരീസിലെ തീവ്രവാദ ആക്രമണം: ഒരാള്‍ കീഴടങ്ങി

പാരീസ്: ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്‌ഡോയുടെ ഓഫീസിനു നേരെ ആക്രമണം നടത്തി 12 പേരെ മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി. ഹാമിദ് മുറാദ് എന്ന 18 കാരനാണ് കീഴടങ്ങിയത്.

മൂന്ന് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അക്രമം നടത്തിയ ഭീകരരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെ മോശമായി ചിത്രീകരിക്കുകയും പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കുകയും ചെയ്തതിനാണ് വാരികയ്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

Top