പികെയുടെ കലക്ഷൻ 620 കോടി

ആമിർ ഖാൻ ചിത്രം പികെ ലോകത്തെമ്പാടു നിന്നുമായി 620 കോടി കലക്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 467 കോടി കലക്റ്റ് ചെയ്തപ്പോൾ വിദേശത്ത് നിന്നു 153 കോടി നേടിയെടുത്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡും പികെയ്ക്കാണ്. ആമിർ തന്നെ നായകനായ ധൂം ത്രീയുടെ റെക്കോഡാണ് പികെ തകർത്തത്. എന്നാൽ സാറ്റലൈറ്റ് റെക്കോഡ് തകർക്കാൻ പികെയ്ക്കായിട്ടില്ല. 170 കോടിക്ക് സാറ്റലൈറ്റ് അവകാശം വിറ്റ ധൂം ത്രീയാണ് ഇക്കൂട്ടത്തിൽ മുന്നിൽ. ഡിസംബർ 19നാണ് പികെ റിലീസ് ചെയ്തത്. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത സിനിമയിൽ അനുഷ്‌ക ശർമയാണ് നായിക.

Top