മുംബൈ : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് രാജ്കുമാര് ഹിരാനിയുടെ ആമിര്ഖാന് ചിത്രം പികെ. ഹിന്ദിയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പികെ മതനിന്ദയുടെ പേരിലും ആമിര്‍ നഗ്നനായി എത്തിയതു കൊണ്ടും ഏറെ വിവാദമായിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് മാസം പിന്നിട്ടിട്ടും പികെയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല.
ചിത്രത്തില്‍ ആമിര്ഖാന് മോശം വാക്ക് ഉപയോഗിച്ചതാണ് പുതിയ വിവാദം. ഡല്‍ഹി സ്വദേശിയാണ് ആമിര്‍ഖാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ തുല്ല എന്ന വാക്ക് ആമിര്ഖാന് ഒരു പൊലീസിനു നേരെ ഉപയോഗിക്കുന്നുണ്ട്. ഇതാണ് വിവാദമായിരിക്കുന്നത്.
വാക്ക് മോശമാണോ അല്ലയോ എന്നല്ല വിവാദം. അരവിന്ദ് കെജ്രിവാള് ഈ വാക്ക് ഉപയോഗിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇത് വേദനിപ്പിച്ചെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എങ്കില്‍ എന്തു കൊണ്ട് ആമിര്‍ഖാനെതിരെ കേസ് എടുക്കുന്നില്ലെന്ന് പരാതിയില്‍ ചോദിക്കുന്നു.