പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകളുമായി പാനസോണിക് ഇന്ത്യ വിപണിയില്‍. P50 ഐഡല്‍, P65 ഫ്‌ലാഷ് എന്നീ രണ്ട് ‘പി’ പരമ്പര സ്മാര്‍ട്ട്‌ഫോണുകളാണ് പാനസോണിക് പുറത്തിറക്കിയത്.
P50 ഐഡലിന് 6.790 രൂപയും പാനസോണിക് P65 ഫോണിന് 8,290രൂപയുമാണ് വില്. P50 ഐഡല്‍, P65 ഫ്‌ലാഷ് എന്നീ രണ്ട് പാനസോണിക് ഫോണുകളും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകളാണ്. 1ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ 1.3ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.
എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുള്ള ഈ രണ്ടു ഫോണുകളും ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള പാനാസോണിക് മോഡലുകളാണ്.
പാനാസോണിക് P50 ഐഡല്‍, പാനാസോണിക് P65 ഫ്‌ലാഷ് എന്നീ രണ്ടു ഫോണുകള്‍ക്കും 3 ജി, ജി.പി.ആര്‍.എസ് / എഡ്ജ്, വൈഫൈ 80211 ബി / g / n, ജിപിഎസ് / എജിപിഎസ്, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് തുടങ്ങിയ സ്റ്റാന്റേര്‍ഡ് കണക്ടിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.
പാനാസോണിക് P65 ഫ്‌ലാഷ് 720×1280 പിക്‌സല്‍ റസലൂഷന്‍ നല്കുന്ന 5.5 ഇഞ്ച് എച്ച്ഡി,ഐ.പി.എസ് ഡിസ്‌പ്ലേയോടെയാണ് വരുന്നത് അതേസമയം പാനാസോണിക് P50 ഐഡല്‍ 720×1280 പിക്‌സല്‍ റസലൂഷന്‍ നല്കുന്ന 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയോട് കൂടിയ ഫോണാണ്.