പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: പി.മോഹനനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്നുതവണ സെക്രട്ടറി സ്ഥാനം പൂര്‍ത്തിയാക്കിയ ടി.പി. രാമകൃഷ്ണന് പകരക്കാരനായാണ് പി മോഹനന്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന മോഹനനെ കോടതി വെറുതേ വിട്ടിരുന്നു.

ടി.പിയെ വധിച്ചതിന് പാര്‍ട്ടി മോഹനന് നല്‍കിയ അംഗീകാരമാണ് ജില്ലാ സെക്രട്ടറി പദമെന്ന് കെ.കെ രമ ആരോപിച്ചു.

Top