പി.രാജീവ് എം.പി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: പി.രാജീവ് എം.പിയെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുതിയതായി ഒമ്പതുപേരെ ഉള്‍പ്പെടുത്തി 43 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

സരോജിനി ബാലാനന്ദനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. വി.എസ് പക്ഷത്തെ പ്രമുഖരെയും ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. വി.എസ് പക്ഷത്തിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം.

അപ്രതീക്ഷിതമായിട്ടായിരുന്നു പി.രാജീവിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Top