പി.സി ജോര്‍ജും പാലോട് രവിയും എം.വി ജയരാജനെ ജയിലിലെത്തി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജും പാലോട് രവി എംഎല്‍എയും എം.വി.ജയരാജനെ ജയിലിലെത്തി സന്ദര്‍ശിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്.

ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചത് സാമാന്യ മര്യാദയുടെ പേരിലാണ്. അഴിമതിക്കെതിരായ പോരാട്ടം ശക്തമാണെന്നും അതിനൊപ്പം എല്ലാവരും ഉണ്ടാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ഹൈക്കോടതി ജഡ്ജിക്കെതിരേ ശുംഭന്‍ പ്രയോഗം നടത്തിയതിന്റെ പേരില്‍ സുപ്രീം കോടതി നാലാഴ്ചത്തെ തടവിനു ശിക്ഷിച്ചതോടെയാണു ജയരാജന്‍ ജയിലിലായത്.

Top