ഓഡി എ6 സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ ഇതിനകം തന്നെ മറ്റ് ഓഡി വാഹനങ്ങളില്‍ ചേര്‍ത്തിട്ടുള്ള മാട്രിക് ഹെഡ്ലൈറ്റ് ഓ6 സെഡാനിലും ഘടിപ്പിച്ചുവെന്നതാണ് ഈ പുതുക്കലിന്റെ ഹൈലൈറ്റ്. മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 45,90,000 രൂപയാണ് എ6 സെഡാന് വില.
ഓഡിയില്‍ നിന്ന് നടപ്പുവര്‍ഷം പുറത്തുവരുന്ന ഏഴാമത്തെ വാഹനമാണിത്. ഓഡി ആര്8 എല്‍എംഎക്സ്, ഓഡി ടിടി, ഓഡി ആര്‍എസ് 6 അവാന്റ്, ഓഡി ആര്‍എസ് 7 സ്പോര്‍ട്ബാക്ക്, പുതിയ ഓഡി ക്യൂ3, ഓഡി എ6 മാട്രിക് എന്നീ വാഹനങ്ങളാണ് നേരത്തെയെത്തിയത്.
1.8 ലിറ്റര്‍ ശേഷിയുള്ള ഒരു ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. 190 കുതിരശക്തി ഉല്പാദിപ്പിക്കാന് ഈ എന്ജിന് ശേഷിയുണ്ട്. എ6 സെഡാന്റെ ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട് ഇപ്പോഴത്തെ പുതുക്കലില്‍. ലിറ്ററിന് 15.26 കിലോമീറ്റര്‍ ആണ് പുതിയ മൈലേജ് നിരക്ക്. മുമ്പത്തേതിനെ അപേക്ഷിച്ച് 12.7 ശതമാനം വര്‍ധനയാണിത്. എന്ജിന് കരുത്ത് 5 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഓഡി പറയുന്നു.