പുറത്താക്കല്‍ നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്

ന്യൂഡല്‍ഹി: എഎപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതിനെതിരെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനു പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്.

വോട്ടെടുപ്പില്ലാതെയാണു തന്നെ പുറത്താക്കിയതെന്നും യാതൊരു നടപടി ക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു നടപടി.

Top