പൂനൈ: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 19 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണം കഴിച്ച 68 വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കീഴിലുള്ള സ്‌കൂളിലാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അവശതകള്‍ കാണിച്ച കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. കുട്ടികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.